ഉണരൂ യുവ കേരളം ജാഥയ്ക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി.

തിരൂരങ്ങാടി: യുവതക്ക് നൽകു അധികാരം എന്ന സ്ട്രീറ്റ് ക്യാമ്പയിനുമായി മെയ് 3 ന് കാസർക്കോട് നിന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ജാഥാ ക്യാപ്റ്റൻ സുധീഷ് കടന്ന പള്ളിക്ക് പതാക കൈമാറി ഉൽഘാടനം ചെയ്ത കെ.എസ്.വൈ എഫ് – ഡി.എസ്.എഫ് വിദ്യാർത്ഥി യുവജന ജാഥക്ക് മലപ്പുറം ജില്ലാ അതിർത്തിയായ വള്ളിക്കുന്ന് കോട്ടക്കടവിൽ സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല,ജില്ലാ സെക്രട്ടറി വാസുകാരയിൽ, കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡണ്ട് ബിനൂപ് ഉഗ്രപുരം, സെക്രട്ടറി സാജു അമ്പലപ്പടി, ഡി.എസ്എഫ് ജില്ലാ പ്രസിഡണ്ട് അജ് സൽ മുതു വാട്ടിൽ,ജില്ലാ സെക്രട്ടറി എം ബി അശ്വിൻ രാജ്,കേരള മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ.ഗിത,സെക്രട്ടറിഎം.പി ജയശ്രി,HMS ജില്ലാ പ്രസിഡണ്ട് എം.ടി ജയരാജൻ,സെക്രട്ടറി പി അബ്ദുൾ ഗഫൂർ, കേരള കോ-ഓപ്പറേറ്റീവ് യൂണിയൻ എച്ച്.എം.എസ്. ജില്ലാപ്രസിഡണ്ട് വിനോദ് പള്ളിക്കര,ടാക്സി തൊഴിലാളി യൂണിയൻ തിരൂരങ്ങാടി ഏരിയാ പ്രസിഡണ്ട് അഷറഫ് തച്ചറപടിക്കൽ,നിർമ്മാണ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് പിവി സുജീഷ് സഹകരണ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ബഷീർ വലിയാട്ട്, ചുമട്ടുതൊഴിലാളി യൂണിയൻ എച്ച്.എം.എസ്. യൂണിറ്റ് പ്രസിഡണ്ട് പി. ഷിബു,കേരള കർഷക ഫെഡറേഷൻ തിരൂരങ്ങാടി ഏരിയ പ്രസിഡണ്ട് പി.ശ്രീമതി.ഹോസ്പ്പിറ്റൽ സെക്യൂരിറ്റി യൂണിയൻ നേതാവ് സി.പി അറുമുഖൻ,ഹോട്ടൽ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് യൂണിറ്റ് പ്രസിഡണ്ട്എം.ബാലൻവി.പി അഹമ്മദ് കോയ ചന്ദ്രൻ പൂരപ്പുഴഎന്നിവരുടെ നേതൃത്തിൽ ജാഥാ ക്യാപ്റ്റനെയും സ്ഥിരാംഗങ്ങളേയും ഹാരാർപ്പണം നടത്തി മോട്ടോർ ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടി യോടെ വള്ളിക്കുന്ന് അത്താണിയിലെസ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.തുടർന്ന് നടന്ന ആദ്യ സ്വീകരണ സമ്മേളനം കൃഷ്ണൻ കോട്ടുമല ഉൽഘാടനം ചെയ്തു.ബിനുപ് ഉഗ്രപുരം അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ സുധീഷ് കടന്ന പള്ളിവാസു കാരയാൽസാജു അമ്പലപ്പടി,സുനിത ടീച്ചർ,ടി.റിനീഷ് കുമാർ,പ്രദീപ് കുമാർ ചാനത്ത്,പി. നിധീഷ്,എന്നിവർ പ്രസംഗിച്ചു.തുടർന്ന് പരപ്പനങ്ങാടി, അമ്പലപ്പടി, ചെമ്മാട്, ചങ്കു വെട്ടി, പുത്തനത്താണി, എന്നീ കേന്ദ്ര ങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി ഏഴ് മണിക്ക് വളാഞ്ചേരിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ സുധീഷ് കടന്നപ്പള്ളിക്കു പുറമെ പി.സുമേഷ്, വി.എ അറഫ്, ടി. റിനീഷ് കുമാർ, സുനിത ടീച്ചർയൂത്ത് ലീഗിന്റെയും, യൂത്ത് കോൺഗ്രസ്സിന്റെയും നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇