*കാപ്പ ചുമത്തി; വെളളിയാപുറത്തെ ക്രിമിനൽ രാഹുലിനെ വീണ്ടും തടവിലാക്കി

  • താനൂർ:* കൊലപാതക കേസ്സുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൌഡി രാഹുലിനെതിരെ രണ്ടാമതും കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. *നന്നമ്പ വെളളിയാമ്പുറം സ്വദേശി കീരിയാട് വീട്ടിൽ രാഹുൽ (24) നെ യാണ് കാപ്പ നിയമ പ്രകാരം താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.* മലപ്പുറം ജില്ലാ പോലിസ് മേധാവി . ശശിധരൻ. എസ്. IPS ന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ശ്രീ. വി.ആർ. വിനോദ് IAS ആണ് ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കിയ രാഹുൽ ആറ് മാസത്തെ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കവർച്ച, കേസ്സിൽ പോലീസിന്റെ പിടിയിലായി, ശേഷം ജയിൽ മോചിതനായ ഇയാൾ കഴിഞ്ഞ മാസം വീണ്ടും അടിപിടി കേസ്സിൽ പ്രതിയായി. ഒരു പ്രാവശ്യം കാപ്പ ചുമത്തിയ പ്രതി വീണ്ടും കേസ്സിൽ ഉൾപ്പെട്ടാൽ പിന്നെ ഒരു വർഷത്തെ തടവാണ് പ്രതിക്ക് ലഭിക്കുക. കൊലപാതകം, വധശ്രമം, വീട് കയറി കവർച്ച നടത്തുക, തടഞ്ഞ് നിർത്തി ദേഹോപദ്രവ്വം ഏല്പിച്ച് കവർച്ച നടത്തുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക, മോഷണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് രാഹുൽ. നാട്ടുകാർക്ക് ഇവൻ സ്ഥിരം ശല്ല്യക്കാരനാണ്.താനൂർ ഡി വൈ എസ് പി യുടെ നേതൃത്യത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത രാഹുലിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കും, ഒരു വർഷത്തേക്കാണ് തടവ്.—-