വയസ്സെത്രയായി?മുപ്പത്തി* ചിത്രം ഇന്ന്തീ യേറ്ററിലെത്തുന്നു.

“**വയസ്സെത്രയായി?മുപ്പത്തി*** എന്ന ചിത്രം നാളെ തീയേറ്ററിലെത്തുന്നു. സറ്റയർ കോമഡി പൊളിറ്റിക്കൽ ചിത്രമാണിത്. നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്ര മാണ് “വയസ്സെത്രയായി?മുപ്പത്തി…”..ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.. ഉത്തര മലബാർ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമാണ് “വയസ്സെത്രയായി? മുപ്പത്തി.. പൂർണ്ണമായും വടകരയിലെ സംസാരഭാഷ ഉപയോഗിച്ചുകൊണ്ട് ആ പ്രദേശങ്ങളിൽ ചിത്രീകരിച്ച ചിത്രമാണ് .പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം മാർച്ച് 28 ന് തിയേറ്ററുകളിലെത്തും. പ്രശാന്ത് മുരളിയോടൊപ്പം , ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മഞ്ജു പത്രോസ്, മറീന മൈക്കിൾ,സരിഗ, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ, സൻഫീർ എന്നിവരാണ്. വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും സൻഫീറും. പ്രൊഡക്ഷൻ കൺട്രോളർ കമലക്ഷൻ പയ്യന്നൂർ..ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. പി ആർ ഒ എം കെ ഷെജിൻ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇