കളത്തിങ്ങൽ പാറ ദാറുത്തർബിയ ബദർ അനുസ്മരണവും ഗ്രാന്റ് ഇഫ്താറും സംഘടിപ്പിച്ചു

.മൂന്നിയൂർ: ബദർ പോരാട്ടത്തിന്റെ ദീപ്ത സ്മരണകൾ പുതുക്കി മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അൽ റാശിദ കോളേജിൽ ബദർ അനുസ്മരണ പരിപാടിയും ആയിരങ്ങൾ പങ്കെടുത്ത ഗ്രാന്റ് ഇഫ്താറും സംഘടിപ്പിച്ചു. ബദർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന മൗലിദ് പാരായണത്തിനും പ്രാർത്ഥനകൾക്കും സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി, അബ്ദുൽ കരീം അഹ്സനി കരുളായി, ശിംഷാദ് ഫാളിലി കോട്ടൂർ , ഷാഫി സഖാഫി താനൂർ, അജ്മൽ അദനി, യൂസുഫ് സഖാഫി, റാഷിദ് ഇബ്നു ഹംസമുസ്ലിയാർ നേത്രത്വം നൽകി. ദാറുത്തർ ബിയ ക്യാമ്പസിൽ ഒരുക്കിയ ഇഫ്താറിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ, സബ് ഇൻസ്പെക്ടർ സുബൈർ വിശിഷ്ടാഥിതികളായി പങ്കെടുത്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇