നിരോധിത പാന്‍മസാല രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ ?; ഇത്തരക്കാരെ കാത്തിരിക്കുന്നത് കടുത്ത നിയമ നടപടി

സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ലഹരിപദാര്‍ത്ഥങ്ങളില്‍ ഒന്നാണ് പാൻ മസാല. കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ രഹസ്യമായി ചിലര്‍ ഇപ്പോ‍ഴും പാന്‍മസാല ഉപയോഗിക്കുന്നുണ്ടെന്നത് വസുതതയാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പൊലീസും എക്‌സൈസും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കവെയാണ് ഈ ലഹരിക്ക് അടിമപ്പെട്ട ചിലര്‍ രഹസ്യമായി ഉപയോഗിക്കുന്നത്.

നിരോധനം ലംഘിച്ച്‌ പാന്‍മസാല ഉപയോഗിച്ചാല്‍ കടുത്ത നടപടിയാണ് ഉണ്ടാവുക. മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പി‍ഴയുമാണ് ശിക്ഷ. നിയമ നടപടി മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഈ ലഹരി ഉപയോഗം വ‍ഴിവെക്കും. പതിവായി പാൻ മസാല ഉപയോഗിച്ചാല്‍ വായ്‌, ആമാശയം എന്നീ കാൻസര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

തലകറക്കം, തരിപ്പ്, അമിത വിയര്‍പ്പ്, ഛര്‍ദി എന്നീ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പാന്‍മസാല കാരണമാവും. സ്ഥിരമായി പാൻമസാല ഉപയോഗിച്ചാല്‍ ഉറക്കക്ഷീണം, കുഴിഞ്ഞ കണ്ണുകള്‍, പല്ലുകളിലെ കറ, കു‍ഴിഞ്ഞ കവിള്‍, അസ്വസ്ഥത, ഇടയ്ക്കിടെ തുപ്പുന്ന ശീലം എന്നിവയിലേക്കും നയിക്കുമെന്നത് വസ്‌തുതയാണ്. അതുകൊണ്ട് ഇത്തരക്കാര്‍ പാന്‍മസാല ശീലം ഒ‍ഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.