ദുരന്തമുഖങ്ങളിൽഇടപെടാൻ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച്, ഐ.എം .എ

*തിരൂരങ്ങാടി: താനുർ തൂവൽ തീരത്ത് ഉണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ വരുടെ വിയോഗത്തിൽ തിരൂരങ്ങാടി ബ്രാഞ്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കമ്മറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. ഒരു നാടിനെ മുഴുവൻദുഃഖത്തിലാഴ്ത്തിയ സംഭവത്തിൽ വീഴ്ച ഏത് ഭാഗത്തുനിന്ന് ഉണ്ടായതായാലും സത്യസന്ധമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ദുരന്ത മുഖത്തും ആശുപത്രികളിലും മറ്റുമായി തക്ക സമയത്ത് തന്നെ വേണ്ടവിധത്തിൽ ഇടപെട്ട ഡോക്ടേഴ്സിനെയും മറ്റു ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും നാട്ടുകാരെയും യോഗം അഭിനന്ദിച്ചു. ഭാവിയിൽ ഇതു പോലുള്ളദുരന്തങ്ങൾഉണ്ടാകുമ്പോൾ തക്ക സമയത്ത് ഇടപെടാൻ ഐഎംഎയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു.നഹാസ് ഹോസ്പിറ്റലിലെ ഡോ:അശ്വനി കുമാറാണ് ടീമിന്റെ കൺവീനർ, ഡോ: ടി.എം. അബുബക്കർ , ഡോ: ശ്രീബിജു.എന്നിവർ ഗ്രൂപിന് നേത്രത്വം നൽകും . എം കെ എച്ച് ഹോസ്പിറ്റൽ,നഹാസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ അനസ്തേഷ്യ ടെക്നീഷ്യൻസ് ട്രെയിൻഡ് സ്റ്റാഫ്നേഴ്സ് എന്നിവരെ ഈ ഗ്രൂപ്പിലേക്ക് വിട്ട് കാട്ടാൻ വേണ്ടി പ്രസ്തുത ആശുപത്രികളിലേക്ക് ഐ എം എ അപേക്ഷ നൽകും . യോഗത്തിൽ പ്രസിഡന്റ് ഡോ: ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ: ഹസ്ന , ഡോ: ടി.എം. അബൂബക്കർ , ഡോ: സലീം. ഡോ : പി.പി. മൈമൂനത്ത് , ഡോ:സജീവൻ ,ഡോ:സുരേഷ് കുമാർ . ഡോ : മുനീർ : ഡോ: അലാവുദ്ദീൻ . ഡോ : അശ്വനികുമാർ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് :അഷ്റഫ് തച്ചറപ്പടിക്കൽ