*പരപ്പനങ്ങാടിയിൽ മരിച്ചവരുടെ ബന്ധുക്കളെ എ വിജയരാഘവൻ ആശ്വസിപ്പിക്കുന്നു

താനൂർ: ബോട്ടപകടം ഏറെ വേദനയായി. രക്ഷാപ്രവർത്തനത്തിൽ മലപ്പുറം ജില്ലയുടെ മാതൃക ശ്ലാഘനീയമാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നേരിട്ടെത്തി യോഗം ചേർന്ന് അപകടത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും, മരിച്ചവർക്കുള്ള ധനസഹായം പ്രഖ്യാപിക്കുകയും ചെയ്ത് സർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സർക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എ വിജയരാഘവൻ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇