*🛑 ഇന്ത്യയിൽ നിന്നുള്ള ഹജ് യാത്ര ഇന്നുമുതൽ; കരിപ്പൂരിൽനിന്ന് ജൂൺ നാലിന്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്..!*

ഡൽഹി : ഇന്ത്യയിൽ നിന്ന് ഹജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച തീർഥാടകർ ഇന്നു മുതൽ യാത്രതിരിക്കും. ഡൽഹി, ലക്നൗ, കൊൽക്കത്ത, ജയ്പുർ എന്നീ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകളാണ് ഇന്ന് ആരംഭിക്കുന്നത്. ഇവർ മദീനയിലേക്കാണ് എത്തുക. ഹജ് തീർഥാടനം കഴിഞ്ഞു ജിദ്ദയിൽനിന്നു നാട്ടിലേക്കു മടങ്ങും. കേരളം രണ്ടാംഘട്ട യാത്രാസംഘത്തിലാണ്.കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ജൂൺ നാലിനും കൊച്ചിയിൽനിന്ന് ജൂൺ ഏഴിനുമാണ് വിമാന സർവീസ് ആരംഭിക്കുന്നത്. യാത്രാ ഷെഡ്യൂൾ സംബന്ധിച്ച് അന്തിമ അനുമതി ആയിട്ടില്ല. ഓരോ തീർഥാടകരും ഏതു ദിവസം ഏതു വിമാനത്തിലാണ് യാത്ര ചെയ്യേണ്ടത് എന്നതു സംബന്ധിച്ച യാത്രാ സമയപ്പട്ടികയും ഒരുങ്ങുന്നതേയുള്ളൂ. കേരളത്തിൽനിന്ന് നിലവിൽ 11,010 പേർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇