*മാലിന്യ മുക്ത നവകേരളം: താനൂർ നിയോജകമണ്ഡലം മോണിറ്ററിങ് കമ്മിറ്റി ചേർന്നു*

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി താനൂർ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ശുചിത്വ പ്രവർത്തനങ്ങൾ, ഹരിത കർമ്മ സേനയുടെ പ്രവർത്തങ്ങൾ എന്നി വിലയിരുത്തുന്നതിനും മെച്ചപ്പെടുതുന്നതിനും വേണ്ടി മോണിറ്ററിങ് കമ്മിറ്റി ചേർന്നു. ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷർ, വിവിധ പഞ്ചായത്ത്-നഗരസഭയിലെ ഹരിതകർമ്മ സേന കൺസോർഷ്യം പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തുകളിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ സെക്രട്ടറിമാർ വിശദീകരിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ജോസ് കുമാർ സ്വാഗതവും എക്സ്റ്റൻഷൻ ഓഫീസർ പി. രാജേഷ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇