*ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം*

ന്യൂഡൽഹി : ഒഡിഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും റെയില്‍വേ മന്ത്രാലയം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായും പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Comments are closed.