അപ്പാടപ്പറമ്പ് എസ്.സി കോളനിയിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി*

*താനാളൂർ : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന താനാളൂർ ഗ്രാമപഞ്ചായത്തിലെ അപ്പാടപ്പറമ്പ് എസ്.സി കോളനിയിലെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് 15ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കോളനിയിലെ ശ്മശാന സംരക്ഷണം, ചുറ്റുമതിലും ഗെയ്റ്റും നിർമ്മാണം, കോളനിയിലേക്കുള്ള രണ്ട് ഇടവഴികളുടെ കോൺക്രീറ്റിംഗ്, എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷൻ മെമ്പർ വി.കെ.എം. ഷാഫി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ സുലൈമാൻ ചാത്തേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഫാത്തിമ ബീവി, പി. ജ്യോതി എന്നിവരും പാലാട്ട് ഹനീഫ, മാടമ്പാട്ട് ഹനീഫ, ഐ. അഷറഫ്, കെ. ഉബൈസ്, ടി. അബ്ദുൽ ജലീൽ, എം.കെ. അബ്ദുൽ നാസർ, എ.പി. താമി, കെ.പി. രാമൻ എന്നിവർ പ്രസംഗിച്ചു. ടി. നൗഷീദ്, പി. ഹംസ, അബ്ദുറഹ്മാൻ കുണ്ടുങ്ങൽ, പി.ടി. സുബൈർ, ഐ.പി. ഹംസക്കുട്ടി, കോളനി നിവാസികളായ താമി അപ്പാടപ്പറമ്പിൽ, പി.പി. ഉണ്ണികൃഷ്ണൻ, എ.പി. കാളി, എ.പി, സാന്തുനീഷ്, എ.പി. ദാസൻ എന്നിവർ നേതൃത്വം നൽകി.: താനാളൂർ പഞ്ചായത്തിലെ അപ്പാടപ്പറമ്പ് എസ്.സി കോളനി വികസനം പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇