ടീം ഇൻഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു

*പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ടീം ഇൻഡ്യയിലൂടെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതി,2024 മാർച്ച്‌ 15-ന് ആരംഭിച്ചു ഇന്ന് 2024 മാർച്ച്‌ 23-ന് പരിസമാപ്തിയായി.ഷാർജ, അജ്‌മാൻ, ദുബായ് എന്നിവടങ്ങളിലെ സ്കൂളുകളിലെ കെ.ജി. ക്ലാസ് മുതൽ 12 -ാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പഠപുസ്തകങ്ങൾ പരസ്പരം കൈമാറി ഈ പദ്ധതിയുടെ ഭാഗമായി.ടീം ഇന്ത്യാ പ്രസിഡന്റ്‌ ശ്രീ. ശശി വാരിയത്ത്, ജനറൽ സെക്രട്ടറി ശ്രീ. അനിൽ ലാൽ, ട്രഷറർ ശ്രീ. രവി തങ്കപ്പൻ, ഭരണസമിതി അംഗങ്ങളായ ശ്രീ. അൻവർ വക്കാട്ട്, റാഫി കൊറോത്ത്, ശ്രീ. സുബീർ അഴിക്കോട്, ശ്രീ. ബോബൻ ജോസ്, ശ്രീ. മനോജ്‌. കെ.ആർ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇