റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ

താനൂർ : യുവാവിനെ മൂലക്കൽ പാലകുറ്റി പാലം റെയിൽവെ ട്രാക്കിന് സമീപം കുറ്റികാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി. കോഴിക്കോട് എലത്തൂർ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്നതണ്ടശ്ശേരി വാസുവിന്റെ മകൻ ആകാശ് (27) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത് , ട്രെയിൻ തട്ടിതലക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ചതാകാമെന്നാണ് നിഗമനം. ചമ്രവട്ടത്ത് മാർബിൾ ജോലിക്കാരനായ ആകാശ് കൂടെയുള്ള ജോലിക്കാരുമായി നാട്ടിലേക്ക് പുറപ്പെട്ടതാണന്ന് പറയുന്നു, താനൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി തിരൂർ ഗവ: ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇