സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കമാവും

തിരൂർ: സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 26 ,27, 28 തീയ്യതികളിലായി നിറമരുതുർ ഗവ: ഹയർ സ്കൂളിൽ വെച്ച് സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന്സംഘാടകർ വാർത്താ സമ്മേനത്തിൽ പറഞ്ഞു.3 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽസംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി600 ഓളം കായിയ താരങ്ങളും ഒഫിഷ്യൽസും പങ്കെടുക്കും.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ട്. നിറമരുതൂർ ഗവ:സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയമൂന്ന് കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.താനൂർ ബോട്ട് അപകടത്തിൽ മരണമടഞ്ഞവോളിബോൾ താരംആദിയ ഷെറിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടാണ് മത്സരങ്ങൾക്ക് തുടക്കമാവുക.മേളയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ചവൈകുന്നേരം നാലു മണിക്ക് കായിക , ന്യുന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. നിറമരുതുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ, കായിക താരങ്ങൾ പങ്കെടുക്കും. 28 ന് ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യൂ ഷറഫലിസമ്മാനദാനം നിർവഹിക്കും.പത്രസമ്മേളനത്തിൽസംസ്ഥാന വോളീബോൾ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ സി.കെ.ഉസ്മാൻ ഹാജി , മുജീബ് താനാളൂർ , ടി.എം.ഷിഹാബ്,കെ.വി.മുഹമ്മദ് ശരീഫ്സി. സനില എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇