അട്ടപ്പടിയിലെ എഴുത്തുമലയും പ്രാചീന ലിപിയും

അട്ടപ്പാടി: അട്ടപ്പാടിയിലെ ഖോഞ്ചുർ എന്ന ഊര്നു അടിതുള്ള എഴുത്തുമലയിൽ നിന്നും പ്രാചീന എഴുത്തുവിദ്യയുടെ ശേഷിപ്പുകളായ ലിഖിതങ്ങൾ സൗത്ത് മലബാർ ആർക്കിയോളോജിക്കൽ ഫീൽഡ് എക്സ്പ്ലൊറേഷന്റെ ഭാഗമായി കണ്ടെത്തി.പ്രാചീന ലിപിയുടെയും എഴുത്തുവിദ്യയുടെയും അപൂർവ കണ്ടെത്തലാണിതെന്നും പ്രാചീന തമിഴ് ബ്രഹ്മി ലിപിയുടെ അടയാളപെതുലാണെന്നും ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിൽ നിന്നും പരിശീലനം ലഭിച്ചതും നിലവിൽ പി സ് എം ഓ കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ആർ ശരവണൻ വിശധികരിച്ചു .പ്രാചീന തമിഴ് ബ്രഹ്മി ലിപിയുടെ കാലം പൊതുവെ ബി സി 3 ആം നൂറ്റാണ്ടിനും 1 ആം നൂറ്റാണ്ടിനും ഇടയിലായി കണക്കാക്കുന്നു. കണ്ടെത്തിയ തിരുശേഷിപ്പിന്റെ പ്രാഥമിക പ്രമാണികരണവും അദ്ദേഹം പൂർത്തിയാക്കി . അട്ടപ്പാടിയിലെ പ്രദേശവാശികളായ മുരുകൻ, നഞ്ചപ്പൻ, ഹരിഹരൻ , വിനീത് എന്നിവരുടെ സഹായത്തോടെയാണ് ഈ പ്രമാണികരണം പൂർത്തിയാക്കിയത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇