*എന്റെ കേരളം പ്രദർശന-വിപണന മേള ഈ മാസം എട്ടിലേക്ക് മാറ്റി*

മലപ്പുറം:സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള ഈ മാസം എട്ട് മുതൽ 14 വരെ പൊന്നാനി എ.വി.എച്ച്.എസ് സ്‌കൂളിൽ നടക്കും. ഇന്ന് മുതൽ നടത്താനിരുന്ന മേള പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രദർശന നഗരിയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എട്ടിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടന സമ്മേളനം മെയ് എട്ടിന് വൈകീട്ട് 4.30ന് നടക്കും. മലപ്പുറത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളക്കാണ് പൊന്നാനിയിൽ അരങ്ങൊരുങ്ങുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇