അക്ഷര നക്ഷത്ര ശോഭയിൽ തിളങ്ങി- പ്രവേശനോത്സവം
തിരൂരങ്ങാടി: ജി.എൽ.പി സ്കൂൾ പുകയൂരിൽ പ്രവേശനോത്സവംഎ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ ഉദ്ഘാടനം ചെയ്തു.അക്ഷരകിരീടം ചൂടി, അക്ഷര നക്ഷത്രങ്ങളും കൈയ്യിലേന്തിയാണ് കുരുന്നുകൾ ആദ്യാക്ഷരത്തിന്റെ മധുരം നുകരാൻ എത്തിയത്.സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ മധുര വിതരണവും,എ.ആർ നഗർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ നവാഗതർക്കായി കിറ്റ് വിതരണവും നടത്തി.കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽ നടത്തിയ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.പ്രധാന അധ്യാപിക പി.ഷീജ,പിടിഎ പ്രസിഡന്റ് സി.വേലായുധൻ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,സി.കെ മൊയ്തീൻ കുട്ടി,കെ.ടി അബ്ദുൽ ലത്തീഫ്,പി.റുഫൈദ, ചന്ദ്രൻ,പി.സുനിൽ , അനിൽ, സാദിക്ക് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇