fbpx

തിരൂരങ്ങാടി നഗരസഭ
കര്‍ഷകര്‍ക്ക്
റാമ്പ് സമര്‍പ്പിച്ചു.


തിരൂരങ്ങാടി : കര്‍ഷകര്‍ക്ക് ആശ്വാസമായി റാമ്പ് നിര്‍മിച്ചു. തിരൂരങ്ങാടി നഗരസഭ ഭരണസമിതി നടത്തിയ വയല്‍ യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു റാമ്പ് നിര്‍മാണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമൂസകുളം വയല്‍ പ്രദേശത്ത് നിര്‍മിച്ച റാമ്പ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്ക് ട്രാക്ടര്‍ ഇറക്കുന്നതിന് ഏറെ ആശ്വാസകരമാണിത്. ഒ. ബഷീര്‍ അഹമ്മദ് അനുവദിച്ചു തന്ന സ്ഥലത്താണ് റാമ്പ് നിര്‍മിച്ചത്. സി.പി സുഹ്‌റാബി. എം സുജിനി, പി ഫാത്തിമ. .പി.കെ മഹ്ബൂബ്, അരിമ്പ്ര മുഹമ്മദലി. സഹീര്‍ വീരാശേരി. ഒ ഷൗക്കത്തലി
കെഎം മുഹമ്മദ്,
കെകെ നയീം
സാദിഖ് ഒള്ളക്കന്‍,
. യാകൂബ് കൊടപ്പന. . റഷീദ് വടക്കന്‍, കെപി റഷീദ്. കെ. ജാബിര്‍, സി.വി ബാസിത്. സി,കെ അബൂബക്കര്‍, സനീജ്, സുബൈര്‍ചോലക്കുണ്ടന്‍, മധു. അലി, എം.പി. ഫൈസല്‍ ഒ സാബിത്. കെ ശരീഫ്. കെ.പി കുഞ്ഞാവ. സംസാരിച്ചു. വെഞ്ചാലി. പുളിഞ്ഞിലം എന്നിവിടങ്ങളില്‍ അനുവദിച്ച റാമ്പ് നിര്‍മാണം ഉടന്‍ തുടങ്ങും.


സമൂസകുളം വയല്‍ പ്രദേശത്ത് തിരൂരങ്ങാടി നഗരസഭ നിര്‍മിച്ച റാമ്പ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.