*🔵 🇸🇦 ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 11,549 പ്രവാസികള്‍;- രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന*

റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 11,549 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് തുടരുകയാണ്മേയ് നാലാം തീയ്യതി മുതല്‍ പത്താം തീയ്യതി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായവരില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 6,344 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,741 പേരും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 4,352 സ്ത്രീകള്‍ ഉള്‍പ്പെടെ 25,128 പേരാണ് അടുത്ത കാലത്തായി നിയമനടപടികള്‍ക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകള്‍ ലഭ്യമാക്കന്നതിന് മറ്റ് 18,607 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്. 1,376 നിയമ ലംഘകരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.6,535 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും മന്ത്രാലയം പറഞ്ഞു. നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇