_ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്; നാല്‌ വർഷത്തിന്‌ ശേഷം നേട്ടം*_

മാഡ്രിഡ്‌ : സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് കിരീടം. നിർണായക മത്സരത്തിൽ എസ്പാനിയോളിനെ 4-2 ന് തോൽപ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ലവൻഡോസ്‌കിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അലക്‌സാണ്ട്രോ ബാൽഡേയും ജൂലസ് കൗണ്ടേയുമാണ് ബാഴ്സയുടെ മറ്റു സ്കോറർമാർ. നാല് വർഷത്തിന് ശേഷമാണ് ബാഴ്‌സലോണ ലാലിഗ കിരീടം നേടുന്നത്.ലീഗിൽ നാല് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ബാഴ്‌സയുടെ കിരീടധാരണം. 85 പോയിൻറുമായി പോയിൻറ് പട്ടികയിൽ ബഹുദൂരം മുന്നിലാണ് ബാഴ്‌സ. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 71 പോയിൻറാണ് ഉള്ളത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇