യു.എ.ഇ. യിൽ ശക്തമായ മഴ :ഏപ്രിൽ 17 വരെ തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്

.ദുബൈ:യുഎഇയിൽ ശക്തമായ മഴ തുടരുന്നു. ഏപ്രിൽ 17 ബുധനാഴ്ച വരെ അതിശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാവാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ( NC M ) മുന്നറിയിപ്പ് നൽകി.കഴിഞ്ഞ 25 വർഷത്തിനുള്ളിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ മുതൽ യു. എ.ഇ. യുടെ പല ഭാഗത്തും ലഭിച്ചത്.ഏപ്രിൽ 14 ഞായറാഴ്ച്ച ആരംഭിച്ച മഴയിൽ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി കിടക്കുന്നു. വീടുകളിലും ഷോപ്പുകളിലും വെള്ളം കയറി വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ചിലപ്പോൾ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി. താമസയിടങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇