*താനൂരിൽ എസ്.ടി.യു സ്ഥാപകദിനാഘോഷം ആവേശമായി. പ്രതിജ്ഞ ചൊല്ലലും പതാക ഉയർത്തലും നടത്തി.*

താനൂർ : സ്വതന്ത്ര തൊഴിലാളി യൂണിയന്റെ 66 മത് സ്ഥാപകദിന ആഘോഷത്തിന്റെ ഭാഗമായി താനൂരിൽ പതാക ഉയർത്തലും പ്രതിജ്ഞ ചെല്ലലും നടത്തി. തൊഴിലാളികളെ സ്വതന്ത്രമായി സംഘടിപ്പിച്ച 1957 മെയ് അഞ്ചിനാണ് എസ്.ടി.യു സ്ഥാപിതമായത്. തൊഴിലാളി വർഗ്ഗം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ അകപ്പെട്ടു കോർപ്പറേറ്റ് മുതലാളിമാർക്ക് തീരെഴുതി കൊടുക്കുന്ന സമീപനമാണ് സർക്കാറുകൾ സ്വീകരിക്കുന്നതെന്നും വർഗ്ഗീയതക്കെതിരെ വിട്ട് വീഴ്ച്ചയില്ലാതെ തൊഴിലാളികൾ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും തൊഴിലാളികൾ പ്രതിജ്ഞ എടുത്തു.പ്രതിക്ഞ താനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് ചൊല്ലി കൊടുത്തു. എസ്.ടി.യു വിന്റെ മുതിർന്ന കാരണവരായ ഇ.പി.കുഞ്ഞാവ പതാക ഉയർത്തി. താനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി അഷറഫ് താനൂർ മണ്ഡലം പ്രസിഡന്റ് ആബിദ് വടക്കയിൽ അദ്ധ്യക്ഷനായി. താനൂർ മുനിസിപ്പൽ ചെയർമാൻ പി.പി. ഷംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് താനൂർ, കെ.വി. അലി അക്ബർ, സി.പി.അഷ്റഫ്, ബഷീർ പി.പി. 1ഇ.സലാം, ഒ.പി, റഷീദ്, എ.വി.എം. അബ്ദുറഹിമാൻ , സി.പി. സുലൈമാൻ എന്നിവർ സംസാരിച്ചു.[adsforwp id=”35311″]

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇