പരിവാഹൻ വെബ് സൈറ്റിലൂടെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ റദ്ദ് (Cancel ) ചെയ്യേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. അതെങ്ങിനെ ചെയ്യാം എന്ന് താഴെ പറയുന്നു.

പരിവാഹൻ വെബ് സൈറ്റിലൂടെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ റദ്ദ് (Cancel ) ചെയ്യേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. അതെങ്ങിനെ ചെയ്യാം എന്ന് താഴെ പറയുന്നു.

👉www.parivahan.giv.in വെബ് വിലാസത്തിൽ പ്രവേശിക്കുക.

👉 Online services ൽ Driving Licence Related Services എന്നത് സെലക്ട് ചെയ്യുക.

👉Kerala State സെലക്ട് ചെയ്യുക.

👉 Other എന്ന tab ൽ cancel application എന്നത് സെലക്ട് ചെയ്യുക.

👉 പിന്നീട് കാണുന്ന സ്ക്രീനിൽ അപേക്ഷാ നമ്പർ, ജനന തീയ്യതി, Captcha എന്നിവ ടൈപ്പ് ചെയ്ത് submit ബട്ടൺ അമർത്തിയാൽ നമ്മുടെ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ കാണാം.

👉 ആയതിന് ശേഷം cancel application എന്ന ബട്ടണും proceed for cancel എന്ന ബട്ടണും അമർത്തുക.

👉 ഈ സമയം നമ്മുടെ റജിസ്റ്റേർഡ് മൊബൈലിലേക്ക് വരുന്ന OTP ടൈപ്പ് ചെയ്ത് submit ബട്ടൺ അമർത്തുക.

👉 പിന്നീട് വരുന്ന Check box ൽ ടിക് ചെയ്ത് proceed for cancel എന്ന ബട്ടൺ അമർത്തിയാൽ സമർപ്പിക്കപ്പെട്ട അപേക്ഷ റദ്ദ് (Cancel ) ചെയ്യപ്പെടും.

ശ്രദ്ധിക്കുക : ക്യാൻസൽ ചെയ്യപ്പെട്ട അപേക്ഷ പിന്നീട് തിരിച്ചെടുക്കാൻ സാധിക്കുന്നതല്ല !!!

Comments are closed.