ബോട്ട് ദുരന്തത്തിന് വഴിയൊരിക്കിയ ഉന്നതന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം,വി എം ഫൈസൽ

താനൂർ : 22 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ വോട്ട് ദുരന്തത്തിന് വഴിയൊരുക്കിയ ഉന്നതന്മാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ ആവശ്യപ്പെട്ടു, അനധികൃതമായി ബോട്ട് സർവീസിന് നടത്താൻ കൂട്ടുനിന്നവരിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉണ്ട് എന്നുള്ളത് പകൽ പോലെ വ്യക്തമാണ് എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കും വരെ കുടുംബങ്ങൾക്കൊപ്പവും പ്രക്ഷോഭങ്ങളുമായി തെരുവിലും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാവുമെന്നും അദ്ദേഹം ഓർമപ്പെടുത്തി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,ജില്ലാ പ്രസിഡന്റ് ഡോക്ടർ സി എച്ച് അഷ്റഫ് അധ്യക്ഷതവഹിച്ചു,ജില്ലാ വൈസ് പ്രസിഡന്റ് സൈദലവി ഹാജി,ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കെ സി നസീർ, ജില്ലാ കമ്മിറ്റിയംഗം എ കെ അബ്ദുൽ മജീദ്, താനൂർ മണ്ഡലം പ്രസിഡണ്ട് സദഖത്തുള്ള എന്നിവർ സംസാരിച്ചു, സംഗമത്തിനു മുന്നോടിയായി താനൂർ ടൗൺ വാഴക്ക തെരുവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി താനൂർ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ നജീബ് തിരൂര്, ടിവി ഉമ്മർ കോയ, ജുബൈർ കല്ലൻ, ഫിറോസ് ഖാൻ നൂർ മൈതാനം,നിസാർ അഹമ്മദ്തിരൂർ , അക്ബർ പരപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇