എളമ്പുലാശ്ശേരി സ്കൂളിന്റെ കേളീരവം സമാപിച്ചു.




തേഞ്ഞിപ്പലം :എളമ്പുലാശ്ശേരി സ്കൂളിന്റെ എൺപത്തിനാലാം വാർഷികാഘോഷവും കൈത്താങ്ങ് പദ്ധതിയുടെ പത്താം വാർഷികത്തിന്റെയും ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച കേളീരവം സമാപിച്ചു.ഇതോടെനുബന്ധിച്ച് ലഹരിക്കെതിരെ ബഹുജന സംഗമം, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പൂർവ്വവിദ്യാർത്ഥി സംഘടന മുൻ പ്രസിഡന്റ് പി രമേഷ് അനുസ്മരണം, കൈത്താങ്ങ് പത്താം വാർഷികത്തിൽ നടപ്പിലാക്കിയ പത്ത് പദ്ധതികളുടെ അവതരണം, സ്കൂൾ നിർമ്മിച്ച ഷോർട്ട് ഫിലിം, പ്രദർശനം, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം,ഡോക്യൂമെന്ററി പ്രദർശനം, കുട്ടികളുടെകലാപരിപാടികൾ എന്നിവസംഘടപ്പിച്ചു. കേളീരവം പി അബ്ദുൽ ഹമീദ് എം എൽ എ ഉത്ഘാടനം ചെയ്തു. തേഞ്ഞിപ്പലം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ പിയൂഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മുബഷിറ സി എം, എം നാരായണൻ,അഡ്വ കെ ടി വിനോദ്കുമാർ, എം മോഹനകൃഷ്ണൻ, പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, എം വീരന്ദ്രകുമാർ, ആഷിഖ് ചെമ്പകശേരി, പി രാധ ടീച്ചർ, പി വിജയൻ,സി റാഷിഖ് ,പി ദിനേശൻ, എം ഷാനവാസ് എന്നിവർ സംസാരിച്ചു.