*റോഡ് ക്യാമറ: നിയമലംഘനം 2.5 ലക്ഷം, നോട്ടിസ് 2000 പേർക്ക്*

മോട്ടർ വാഹന വകുപ്പിന്റെ റോഡ് ക്യാമറകളിൽ ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങൾ. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുന്നതു ദിവസം 2000 പേർക്ക്. പ്രത്യേക ക്രമമോ മാനദണ്ഡമോ നോക്കാതെയുള്ള റാൻഡം തിരഞ്ഞെടുപ്പാണിത്.ഈ മാസം 5നു തുടങ്ങിയ ബോധവൽക്കരണം ഒരാഴ്ച തികഞ്ഞപ്പോൾ അയച്ചതു 14,000 നോട്ടിസുകൾ. ഈ ഒരാഴ്ചയ്ക്കകം ഏതാണ്ടു പതിനേഴര ലക്ഷം നിയമലംഘനം കണ്ടെത്തി. ക്യാമറകളുടെ ‘ട്യൂണിങ്’ ഈ മാസം 24നു പൂർത്തിയാകും. അപ്പോൾ മാത്രമേ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കൃത്യത ആധികാരികമാവുകയുള്ളൂ.നിയമലംഘനത്തിന്റെ തെളിവായ ചിത്രവും ചെലാനും ഇപ്പോൾ അയയ്ക്കുന്നില്ല. പകരം ഒരു പേജുള്ള നോട്ടിസ് മാത്രമാണ്. തപാൽ സ്റ്റാംപ് ഉൾപ്പെടെ ഒരു നോട്ടിസിന് 8 രൂപയാണു ചെലവ്. കെൽട്രോണാണ് ഇപ്പോൾ പണം മുടക്കുന്നത്. ജൂൺ 5 മുതൽ പിഴയീടാക്കാനുള്ള നോട്ടിസ് അയയ്ക്കുമ്പോൾ ചിത്രവും ചെലാനുമെല്ലാമുണ്ടാകും. തപാൽ കവറിന്റെ ഭാരവും കൂടും. അപ്പോൾ ഒരു നോട്ടിസിന് 20 രൂപയോളം ചെലവു വരും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇