ആദരവ് നൽകി

താനൂർ: താനൂർ ബോട്ട് ദുരന്തത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അജിനോറ ഹോസ്പിറ്റൽ മാനേജ്മെന്റിനെയും ജീവനക്കാരെയും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് ഹോസ്പിറ്റലിനുള്ള ഉപഹാരം സമർപ്പിച്ചു. ദുരന്തം നടന്ന രാത്രിയിൽ മുഴുവൻ സമയവും വിശ്രമമില്ലാതെ സേവനം ചെയ്ത ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാരുടെയും സർവ പിന്തുണയുമായി കൂടെ നിന്ന ഹോസ്പിറ്റൽ മാനേജ്മെന്റിന്റേയും സേവനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളുമുൾപ്പെടെയുള്ളവർ ചേർന്ന് രക്ഷ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന കേന്ദ്രമായി കൂടി ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്നു. ചടങ്ങിൽ അജിനോറ ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ രഞ്ജു, എച്ച്.ആർ ഷാജി, പി.ആർ.ഒ എം.സി.സിദ്ദീഖ്,ഡോക്ടർമാരായ സഫീർ,മാത്യു, ഗീതാഞ്ജലി,അദ്നാൻ,അപർണ,റോഷൻവെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ വൈലത്തൂർ, ശിഫ ഖാജ,ലുബ്‌ന കൊടിഞ്ഞി,ശറഫുദ്ധീൻ കൊളാടി, സി.ജലീൽ, ലത്തീഫ് ഓലപ്പീടിക, ആർ.പി റുഖിയ,സി.പി. ഫാത്തിമ, പി.ടി.റഫീഖ്, കെ.സി.ഫിറോസ് ബാബു,സുൽഫിക്കർ ഉണ്ണിയാൽ, വി.പി. നാസർ, എ.കെ. സൈതലവി എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇