പോലിസ് എയ്‌ഡ്‌ പോസ്റ്റ്‌ വേണം പി.ഡി.പി

തിരുരങ്ങാടി. പരിശോധനയ്ക്കിടെ ലഹരിക്ക്‌ അടിമയായ വ്യക്തി സർക്കാർ ആശുപത്രിയിൽ വെച്ച് പോലീസ്കാരെയും ഹോം ഗാർഡിനേയും കുത്തി പരിക്കേൽപ്പിക്കുകയും വനിതാ യുവ ഡോക്ടർക്ക്‌ സേവനത്തിനിടയിൽ അക്രമിയാൽ ദാരുണന്ത്യം സംഭവിച്ചതും അങ്ങേയറ്റം ഭയം ഉളവാക്കുന്ന കാര്യമാണ്. ഇത്തരം ആക്രമങ്ങളുടെ പക്ഷത്തലത്തിൽ ആയിരക്കണക്കിന് രോഗികൾ എത്തുന്ന വലിയ തിരക്കുള്ള തിരുരങ്ങാടി താലൂക്കാശുപത്രിയിലും പോലിസ് സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും രണ്ട് ദിവസം മുൻപ് ലഹരിയിൽ ഒരാൾ കാണിച്ച അക്രമവും കണക്കിൽ എടുത്ത് ഡോക്ടർമാർക്ക് മതിയായ സുരക്ഷയും ആത്മദൈര്യവും നൽകുന്ന തരത്തിൽ പോലിസ് എയ്‌ഡ്‌ പോസ്റ്റിനു വേണ്ടി അടിയന്തിര നടപടി കൈക്കൊള്ളണമെന്നും പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കൺവെൻഷൻ അവശ്യപെട്ടു. യോഗം മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടി ഉൽഘടനം ചെയ്തു കെ ട്ടി സൈതലവി നാസർ പതിനാറുങ്ങൽ അബ്ദു കക്കാട് മുക്താർ ചെമ്മാട് നജീബ് പാറപ്പുറം എന്നിവർ പ്രസംഗിച്ചു ഇല്യാസ് എം പി സ്വാഗതവും അസൈൻ പാപ്പാത്തി നന്ദിയും പറഞ്ഞു

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇