*🔵തമിഴ്‌നാട്ടില്‍ വിഷ മദ്യദുരന്തം: മരണം 11 ആയി*

ചെന്നൈ:തമിഴ്‌നാട്ടില്‍ രണ്ടിടങ്ങളിലുണ്ടായ വിഷ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വില്ലുപുരം ജില്ലയില്‍ ഏഴ് പേരും ചെങ്കല്‍പേട്ട് ജില്ലയില്‍ നാല് പേരുമാണ് മരിച്ചത്. 30 പേര്‍ ചികിത്സയിലുണ്ട്.വിഷമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെത്തനോള്‍ മദ്യത്തില്‍ കലര്‍ത്തിയതാണ് ദുരന്തത്തിന് കാരണം. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇