വായന സന്ദേശ റാലിയും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു

കാച്ചടി: വായന ദിനത്തിൽ വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന പ്രമേയത്തിൽ കാച്ചടി പി എം എസ് എ കുട്ടികൾ വായന ദിന റാലി നടത്തി.
വായനയുടെ മഹത്വം ഉയർത്തുന്ന വാചകങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉയർത്തിയും സന്ദേശം വിളിച്ചോതിയും നടത്തിയ റാലി അച്ചടക്കത്താലും മികവാർന്നതായി.

റാലി യുവകലാസമിതി ലൈബ്രറിയിലെത്തി കുട്ടികൾക്ക് ലൈബ്രറി കാണാനും പ്രവർത്തനങ്ങൾ അടുത്തറിയാനും അവസരം നൽകി. യുവ കലാസമിതി പ്രവർത്തകരും അൽമജാൽ ജ്വല്ലറി ബഷീർ സാഹിബും ചേർന്ന് കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു.
പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ കദിയുമ്മ, പി ടി എ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടൻ , അധ്യാപകരായ ഡി ബി ഷൈനി, ലജീഷ് പി കെ , ശബീർ വി എം , ആര്യ കെ, നൗഷിബ, ഷഹീർ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇