ഏകദിന സൗജന്യ പ്രാക്ടിക്കൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും പുരസ്കാര വിതരണവും ശനിയാഴ്ച രാവിലെ 9 ന് പുനലൂർ ബാബാജി ഹാളിൽ നടക്കും

പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയൻ സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ പ്രാക്ടിക്കൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും പുരസ്കാര വിതരണവും ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 9 ന് പുനലൂർ ബാബാജി ഹാളിൽ നടക്കും.പരിശീലന ക്ലാസ് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ഡി. ദിനേശൻ അധ്യക്ഷത വഹിക്കും.സാനി (സാനീസ് മീഡിയ), എ. കെ. നസീർ (പ്രസിഡന്റ്, പുനലൂർ സാംസ്കാരിക സമിതി), മൊയ്തു അഞ്ചൽ (ന്യൂസ് കേരളം), അനിൽ പന്തപ്ലാവ് (എഴുത്തുക്കാരൻ, ജേർണലിസ്റ്റ്) എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ, ബാബ അലക്സാണ്ടർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.മുൻ മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം, മുൻസിപ്പൽ കൗൺസിലർ അഖില സുധാകരൻ, മഹേഷ് ഭഗത്, മനോജ് വൻമല, ശിൽപ്പ മുരളി, ജയശ്രീ എസ്, ദിയ പി നായർ എന്നിവർ പ്രസംഗിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇