മുട്ടിച്ചിറ ശുഹദാ ളുടെ ആണ്ടു നേർച്ച സമാപിച്ചു.

തിരുരങ്ങാടി :മുന്നിയൂർ മുട്ടിച്ചിറ ശുഹ ക്കളുടെ 187-ാം ആണ്ട് നേർച്ചക്ക് ഭക്തി നിർഭരമായ സമാപനം. മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന ശുഹദാക്കളുടെ നേർച്ചയുടെ സമാപനദിവസമായ ഇന്ന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജാതി മത ഭേദമന്യേ നൂറുക്കണക്കിന് വിശ്വാസികളാണ് ഇന്ന് കാലത്തു മുതൽ മുടിച്ചിറ യിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ആറു മണിക്കാരംഭിച്ച ചീരിണി വിതരണം രാത്രിയും തുടർന്നു. പത്തിരി വിതരണ ഉൽഘാടനം പി.അബ്ദുൽ ഹമീദ് മാസ്റ്റർ MLA നിർവ്വഹിച്ചു.സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മത് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പൂക്കാടൻ മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി തങ്ങൾ പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.കാടേരി മുഹമ്മത് മുഹമ്മത് മുസ്ലിയാർ, സയ്യിദ് മാനു തങ്ങൾ വെള്ളൂർ സയ്യിദ് ബാപ്പു തങ്ങൾ കുന്നുംപുറം, ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ യു ഷാഫി ഹാജി, കെ.ടി.ജലിൽ ഫൈസി , ടി.കെ.അബൂബക്കർ മുസ്ല്യാർ, കെ.പി.എസ് ചെറിയാപ്പു തങ്ങൾ, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം , അബൂ താഹിർ ഫൈസി ചുങ്കത്തറ ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി. മുഹമ്മത് ബാഖവി, കൈതകത്ത് അലവി ഹാജി ഹനീഫ ആൽച്ചാട്ടിൽ ഹനീഫ മൂന്നിയൂർ , ഇ വല്ല്യാവ കൈതകത്ത് സലീം ഡോ:എൻ മുസമ്മിൽ തുടങ്ങിയവർ വിവിധ പരിപാടികളിൽ പ്രസംഗിച്ചു. എറമ്പൻ സൈതലവി, പൂക്കാടൻ ഹംസു, പുക്കാടൻ സക്കീർ കെ ഫിറോസ്, ഡോ ജുനൈസ്, കെ.പി റഫീഖ് കൈതകത്ത് റഫ്സൽ, പൂക്കാടൻ ബഷീർ, ഇ. ഷബീർ അലി, കെ. മാനു , പുക്കാടൻ ശുക്കൂർ , കെ. റഫീഖ്, പി. ഇല്ലാസ് ,പി. നിസാർ അഹമ്മത്, എറമ്പൻ ഷരീഫ്, ഇ അബൂബക്കർ , കെ.പി. സൈതലവി, വി.പി.സൈതാലി പൂക്കാടൻ ബഷീർ പി.പി. റബീഹ്, കെ. സൽമാനുൽ ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇