*🛑 ഇനി സീറ്റിനായി നെട്ടോട്ടം; മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് പ്ലസ്‌ വൺ സീറ്റൊപ്പിക്കൽ ഇനിയൊരു മലകയറ്റം തന്നെ; 30,603 കുട്ടികൾ പുറത്തിരിക്കേണ്ടിവരും..!*

എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് പ്ലസ്‌വൺ സീറ്റൊപ്പിക്കൽ ഇനിയൊരു മലകയറ്റമാണ്. ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി. ഉൾപ്പെടെയുള്ള പ്ലസ് വൺ മെറിറ്റ് സീറ്റുകളുടെ എണ്ണം 44,740 മാത്രമാണ് ജില്ലയിൽ. പത്ത് വിജയിച്ചവരുടെ എണ്ണം 77,827 ഉം. പോളിടെക്‌നിക്, ഐ.ടി.ഐ. അടക്കം ഉപരിപഠനസാധ്യതകൾ എല്ലാം ഉപയോഗിച്ചാലും 47,224 സീറ്റുകളാണുള്ളത്. അതിനർഥം 30,603 കുട്ടികൾ പുറത്തിരിക്കേണ്ടിവരും.ഇനി പണംമുടക്കി പഠിക്കേണ്ട അൺ എയ്ഡഡ് സീറ്റുകളുടെ എണ്ണംകൂടി കൂട്ടിയാലും ആകെ പ്ലസ് വൺ സീറ്റ് 56,015 മാത്രമേ ആകൂ. അപ്പോഴും 21,812 വിദ്യാർഥികൾ പുറത്താകും.20 ശതമാനം മാർജിനൽ വർധനയ്ക്കുശേഷം കഴിഞ്ഞവർഷം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിൽ ആകെയുള്ള സീറ്റുകൾ 61,666 ആണ്. താത്കാലിക ബാച്ചുകൾ അനുവദിച്ചതിനും 30 ശതമാനം അധിക സീറ്റുകൾ നൽകിയതിനു ശേഷമാണ് ഈ കണക്ക്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇