തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് പരിശീലനം നൽകി

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ നൂതന ആരോഗ്യപരിപാടികളെയും, പദ്ധതികളെയും, മിഷനുകളെയും കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന മൂന്നിയൂർ, നന്നമ്പ്ര, തേഞ്ഞിപ്പാലം & വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകൾ) ജനപ്രതിനിധികൾക്കായ് നടത്തിയ ഏകദിന പരിശീലന പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് സാജിത.കെ.ടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് നന്ദിയും പറഞ്ഞു.മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.സുഹറാബി, വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി.ഫൗസിയ, അലി (ഒടിയിൽ പീച്ചു) ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബുരാജ് പൊക്കടവത്ത്, ബ്ലോക്ക് പബായത്ത് സെക്രട്ടറി ബിന്ദു, ജോയൻറ് ബി.ഡി.ഒ.ഷിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റേറ്റ് ട്രൈനർ അഫ്സൽ ട്രൈനിംഗിന് നേതൃത്വം നൽകി.ജില്ലാ ട്രൈനർമാരായിട്ടുള്ള ഡോ.രമ്യ, ഹെൽത്ത് ഇൻസ്പെക്ടർ ഷീനമോൾ മാത്യു, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എ.നഫീസ, പബ്ലിക് ഹെൽത്ത് നഴ്സ് ലത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ജോയ്, സീനിയർ ക്ലാർക്ക് സ്നേഹപ്രഭ, എം.എൽ.എച്ച്.പി നേഴ്സ് ധന്യ, ആർ.ബി.എസ്.കെ നേഴ്സ് മുംതാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് ( പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ്, പതിനാലാം പഞ്ചവത്സര പദ്ധതിയും ആരോഗ്യവും, ആർദ്രം -2, കുടുംബാരോഗ്യ കേന്ദ്രം – കാര്യങ്ങൾ, ഹെൽത്ത് & വെൽനസ്സ് സെന്റർ, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി മുതലായവ) ക്ലാസുകൾ എടുത്തു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ, എം.എൽ.എച്ച്.പി നേഴ്സുമാരായ ജ്യോതി, നീതു, ബ്ലോക്ക് പബായത്തിലെ മുകുൾ (എം.എസ്) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Comments are closed.