ഡോ.പി.പുരുഷോത്തമൻ പിള്ളയെ ആദരണീയം സാംസ്ക്കാരിക പൗരാവലി ആദരിച്ചു

ഗവേഷകനും ഗ്രന്ഥ രചയിതാവും കാലിക്കറ്റ് സർവ്വകലാശാല ഡീനായും ഇക്കണോമിക്സ് വിഭാഗം മേധാവിയായും പ്രവർത്തിച്ച എൺപത്തി അഞ്ചാം (85) പിറന്നാൾ ആഘോഷിക്കുന്ന *ഡോ.പി.പുരുഷോത്തമൻ പിള്ളയെ* ആദരണീയം സാംസ്ക്കാരിക പൗരാവലി വീട്ടിലെത്തി ആദരിച്ചു. മുൻ നിയമസഭാ സ്പീക്കർ *തേറമ്പിൽ രാമകൃഷ്ണൻ* പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു അഡ്വ.എസ്സ്.അജി അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ, ഡോ.പി.വി കൃഷ്ണൻ നായർ കോർപ്പറേഷൻ കൗൺസിലർ പി.സുകുമാരൻ , സന്തോഷ് കോലഴി, കെ.ഗോപാലകൃഷ്ണൻ , കെ.ഗീരീഷ് കുമാർ, ശരത് ചന്ദ്രൻ മച്ചിങ്ങൽ, ജെൻസൻ ജോസ് കാക്കശ്ശേരി, ജോസ് പനങ്കുളം, ഡോക്ടർ ലീലാമണി, റിട്ടയേർഡ് ആർ.ടി.ഒ. ജോസഫ്, പോൾസൺ, ലത്തീഫ്, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു

Comments are closed.