പറവകൾക്കൊരു പാന പാത്രവുമായി മദ്റസ വിദ്യാർത്ഥികൾ

*തിരൂരങ്ങാടി: വേനൽ ശക്തമായതോടെ വെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്ക് കാരുണ്യത്തിന്റെ കരങ്ങളുമായി ‘പറവകൾക്കൊരു പാനപാത്രം’തയ്യാറാക്കി പുകയൂർ കാളമ്പ്രാട്ടിൽ ചോലക്കൽ നുസ്റത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർത്ഥികൾ മാതൃകയായി. എല്ലാ വർഷവും വേനലിന്റ തുടക്കത്തിൽ തന്നെ ‘പക്ഷികൾക്കൊരു പാനപാത്രം’ എന്ന പേരിൽ വെള്ളം നിറച്ച പാത്രം മദ്റസാ പരിസരങ്ങളിൽ വെക്കാറുണ്ട്. പ്രധാനാധ്യാപകൻ നിസാർ അസ്ഹരി, അധ്യാപകരായ സ്വദഖത്തുള്ള ഫൈസി, മാജിദ് ഫൈസി, നൗഷാദ് മുസ്ലിയാർ, ഹാഫിള് അബ്ദുള്ള ദാരിമി, ദുൽഫുഖാർ മുസ്ലിയാർ, മുജ്തബ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.

Comments are closed.