എൻ സി ഡി സി അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം ആചരിച്ചു.

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി യോഗം അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം ആചരിച്ചു. പ്ലാസ്റ്റിക് സഞ്ചികൾ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണിയെ പറ്റിയുള്ള അവബോധം വളർത്താൻ അന്താരാഷ്‌ട്ര സമൂഹം ജൂലൈ 3 അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് സഞ്ചിയും മറ്റ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന സാധനങ്ങളുടെയും അമിത ഉപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുകയും പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങൾ ‍ നിത്യ ജീവിതത്തിൽ കൈക്കൊണ്ട് കൂടുതൽ ഉത്തരവാദിത്ത ബോധമുള്ള ഒരു സമൂഹം കേട്ടിപ്പടുക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം നമ്മുടെ പരിസ്ഥിതിക്ക് വർദ്ധിച്ചുവരുന്ന ദോഷങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിച്ചെന്ന് പറഞ്ഞാലും അന്താരാഷ്ട്ര കുത്തക കമ്പനികളുടെ ഭക്ഷണ പദാർത്ഥങ്ങളും പാലും തൈരും തുടങ്ങിയവയും പ്ലാസ്റ്റിക്‌ ബാഗിൽ തന്നെയാണ് വിൽക്കപ്പെടുന്നത് അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്കിന്‌ പകരമായൊരു ബാഗുകകൾ സർക്കാർ ഇടപെട്ട് മാർക്കറ്റിൽ എത്തിക്കണമെന്ന് കോർ കമ്മിറ്റി അംഗങ്ങളായ റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ,ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ, എൻ സി ഡി സി പ്രോഗ്രാം കോർഡിനേറ്റർ ഡോ : ശ്രുതി ഗണേഷ് എന്നിവർ അഭിപ്രായപെട്ടു. പ്ലാസ്റ്റിക് ബാഗ് നിർമാർജനം ചെയ്യാൻ ഒത്തൊരുമിച്ചു മുന്നോട്ട് പോകണമെന്നും ഒരു ദിനചാരണത്തിൽ ഒതുങ്ങി പോകാതെ സർക്കാരിനൊപ്പം ഓരോ വ്യക്തിയും പ്രവൃത്തിക്കണമെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു.

Comments are closed.