ഗ്ലാസ് പെയിന്റിംഗിൽ പരിശീലനം, മെഹന്തി മത്സരം, അവാർഡ് ദാനം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു

.പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, പുനലൂർ ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം, മെഹന്തി മത്സരം, അവാർഡ് ദാനം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു. ജൂലായ് 22 ശനി രാവിലെ ഒമ്പത് മണി മുതൽ പുനലൂർ ബാബാജി ഹാളിലാണ് പ്രോഗ്രാം നടത്തിയത്.പുനലൂർ മുനിസിപ്പൽ കൗൺസിലർ പ്രീയ പിള്ള ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുനലൂർ ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡൻ്റ് പ്രേമചന്ദ്രൻ എം എസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.ഡോ. ഏബ്രഹാം കരിക്കം (റിട്ടയേഡ് കോളേജ് പ്രിൻസിപ്പൽ), അനീഷ് കെ അയിലറ (സാഹിത്യകാരൻ), എ മുഹമ്മദ് ഷാഫി (മലയാളം ന്യൂസ് റിപ്പോർട്ടർ) എന്നിവർക്ക് ചടങ്ങിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ, ബാബ അലക്‌സാണ്ടർ അവാർഡുകൾ സമ്മാനിച്ചു. എൻ സി ഡി സി കേരള റീജിയൺ ഓൺലൈൻ ഡാൻസ് മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസ് സമ്മാനദാനം ഡോ. മിനി യമുന നിർവഹിച്ചു.പുനലൂർ ഗ്രേറ്റർ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ യാക്കൂബ് എം ജെ, അബി കൈരളി, ഡോ. എസ് എ സലിം, എൻ സി ഡി സി, പി ആർ ഓ മാരായ അൽ അമീന എ, ആശ ലത, ജയശ്രീ എസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.പൊതുജനങ്ങൾക്കായി നടത്തുന്ന സൗജന്യ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ബാബാ അലക്സാണ്ടർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇