മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുക്കാട്ടുകരയിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി, പ്രമേയം അവതരിപ്പിച്ചു പാസാക്കി

മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുക്കാട്ടുകരയിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി, പ്രമേയം അവതരിപ്പിച്ചു പാസാക്കി.ആറു പതിറ്റാണ്ടിലേറെക്കാലത്തെ പൊതുജന സേവനത്തിന്റെയും, അൻപത്തിമൂന്ന് വർഷത്തെ നിയമസഭാ ജീവിതത്തിന്റെയും സംഭവ ബഹുലമായ അധ്യായങ്ങൾ മടക്കി വെച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടി നിത്യനിദ്രയിലേക്ക് മറഞ്ഞതെന്നും, വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഐക്യരാഷ്ട്രസഭ അംഗീകാരം നേടിയ മുഖ്യമന്ത്രി പദം വരെ ഒട്ടനവധി സമര പോരാട്ടത്തിലൂടെയും, ത്യാഗമനോഭാവത്തിലൂടെയുമാണ് അദ്ദേഹം നടന്നു നീങ്ങിയതെന്നും യോഗം അനുസ്മരിച്ചു. കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സഹായത്തിലും, തണലിലും പൊങ്ങി പറന്ന കൊടിക്ക് രാഷ്ട്രീയത്തിന്റെ നിറമുണ്ടായിരുന്നില്ല. മറിച്ച് മനുഷ്യത്വത്തിന്റെ നിറമായിരുന്നു. ഹൃദയമായിരുന്നു അദ്ദേഹത്തിന്റെ കൊടിയടയാളം. അത് ജീവിതത്തിന്റെ കൂടി നിറം കലർന്നതായിരുന്നു. മുപ്പത്തിയെട്ട് മണിക്കൂർ നീണ്ട ഒരു വിലാപയാത്രയും, അർദ്ധരാത്രിയിലും, പുലർച്ചയിലും തളരാതെയും ഒരു പോള കണ്ണടയ്ക്കാതെയും തെരുവിൽ തിങ്ങിയും, വിങ്ങിയും നിന്ന ജനകൂട്ടം നൽകിയ അംഗീകാരമാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ യാത്രയയപ്പ് എന്നും യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനും, ലോക മലയാളികൾക്കും വന്ന തീരാ നഷ്ടത്തിൽ സർവ്വക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.തൃശൂർ കോർപ്പറേഷൻ കൗൺസിലർ ശ്യാമള മുരളീധരൻ പുഷ്പാർച്ചനയോടെ അനുശോചന യോഗം ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ച് പ്രമേയം അവതരിപ്പിച്ചു യോഗം പാസാക്കി. മുൻ കൗൺസിലർമാരായ ഇ.ഡി.ജോണി, സതീഷ് ചന്ദ്രൻ, ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ ആവോക്കാരൻ, ജോസ് കുന്നപ്പിള്ളി, എൻ.വി.മോഹൻദാസ്, ടി.വി.ജി.മേനോൻ, ദേവരാജൻ കോച്ചാട്ടിൽ, സി.കെ.ഫ്രാൻസിസ്, കെ.കെ.സുനിൽകുമാർ, കെ.ചന്ദ്രൻ, അരവിന്ദാക്ഷൻ, വി.എൽ.വർഗ്ഗീസ്, പി.എം.ഹംസുദ്ദീൻ, സി.ജി.സുബ്രമഹ്ണ്യൻ, കെ.മാധവൻ, കെ.കെ.ആന്റോ, നിധിൻ ജോസ്, ജോസ് പ്രകാശ്, വി.എ.ചന്ദ്രൻ, ജോർജ്ജ് ഫിലിപ്പ്, രാധാകൃഷ്ണൻ വാകയിൽ, സി.വി.ഷാജു, ജോൺ കിടങ്ങൻ, കെ.സുമേഷ്, ജോസ് വടക്കൻ, കെ.ജെ.ജോബി, കെ.ശരത്ത്, പി.വേണുഗോപാൽ, ജോൺ.സി.ജോർജ്ജ്, എ.ജെ.ജെയ്ക്കബ്, ജോസ് വൈക്കാടൻ, വിൽസൻ എടക്കളത്തൂർ, പി.ഐ.ബേബി, ഇ.വി.ഡേവിസ്, സി.പി.ബേബി, രാധാകൃഷ്ണൻ നായർ, മനോജ് പിഷാരടി, കെ.കെ.പ്രഭാകരൻ, സി.പി.ജോണി, തങ്കമ്മ ബേബി, ജോസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇