പ്രകൃതി നടത്തവും ബോധവൽക്കരണ ക്ലാസും നടത്തി

കാച്ചടി : നാഷണൽ ഗ്രീൻ കോർപ്സും കാച്ചടി പി.എം.എസ്.എ.എൽ.പി സ്കൂളും ചേർന്ന്, തിരൂരങ്ങാടിമുനിസിപ്പാലിറ്റിയിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച തീമാറ്റിക് ക്യാമ്പയിൻ നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു.സിറാജ് മുണ്ടത്തോടൻ അധ്യക്ഷനും സ്കൂൾ എച്ച് എം കെ.കദീയുമ്മ ടീച്ചർ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ തിരൂരങ്ങാടി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ടോമി മാസ്റ്റർ ക്ലാസ് നയിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രകൃതി നടത്തുവും വിജിഷ ടീച്ചറുടെ പരിസ്ഥിതി ദിന ക്വിസ്,പ്രകൃതി സൗഹൃദ സംഭാഷണം , അനിൽ കക്കാടിന്റെ പരിസ്ഥിതി ദിന ഗാനം വിദ്യാർഥികളെയും പൊതുജനങ്ങളെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉൾപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണ ക്യാമ്പയിൻ എന്നിവ നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇