ചെറുമുക്ക് – കുണ്ടുർ റോഡ് ഇറക്കത്തിൽ വാഹനങ്ങളുടെ അമിത വേഗത നാലിടത്ത് റബിൾ സ്ട്രീപ് സ്ഥാപിച്ചു

തിരുരങ്ങാടി ; ചെറുമുക്ക് – കുണ്ടുർ റോഡിൽ ചെറുമുക്ക് ജി എം എൽ പി സ്കൂളിന് സമീപം വളവു തിരിഞ്ഞ റോഡിൽ ഇടയ്ക്കിടെ ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നതിനെ തുടർന്ന് തിരുർ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം ,പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗം ,തിരുരങ്ങാടി ജോയിൻറ്റ് ആർ ടി ഓ , കോട്ടക്കൽ എൻഫോയിസ്മെന്റ് വിഭാഗം തുടങ്ങിയവർക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ പരാതി നൽകിയിരുന്നു പരാതിയെ തുടർന്ന് വിവിധ വകുപ്പുകൾ കഴിഞ്ഞ ഡിസംബർ 21 ന് ഉദോഗസ്ഥ തലത്തിൽ ചെറുമുക്ക് ജി എം എൽ പി സ്കൂളിന് സമീപത്തെ ഇറക്കം തിരുരങ്ങാടി ജോയിൻറ് ആർ ടി ഓ സി പി സക്കറിയ ,എം വി ഐ സുൽഫീകറലി , പൊതുമരാമത്ത് തിരുർ ഉപ വിഭാഗം എ എക്സ് ഷാഫി ,പൊതുമരാമത്ത് പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സിദ്ധീഖ് ,ഓവർസിയർ സുരേഷ് തുടങ്ങിയവർ ചേർന്നാണ് സ്ഥലം പരിശോധന നടത്തി അപകട സാധ്യത മനസ്സിലാക്കി പതിനഞ്ചു ദിവസത്തിനകം റോഡിലെ ഇറക്കത്തിൽ നാലു സ്ഥലങ്ങളിലായി റബിൾ സ്ട്രീപ് സ്ഥാപിച്ചു ശനിയാഴ്ച രാത്രി, ചെറുമുക്കിൽ നിന്ന് കുണ്ടുർ പോകുന്ന ഭാഗത്ത് ജി എം എൽ പി സ്കൂളിന് സമീപം ഇറക്കവും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തതും അമിത വേഗതയിൽ വരുന്നതും അപകടം വിളിച്ചു വരുത്തിയിരുന്നു ,ഇനി സൂചനാ ബോർഡും സ്റ്റേഡും അടൂത്ത ദിവസം വെക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് ,ചെറുമുക്ക് ടൗണിൽ ഇത് പോലെ അപകടം വന്നതിനെ തുടർന്ന് 2023 മാർച്ചിൽ പരാതി നൽകുകയും അവിടെ ,റബിൾ സ്ട്രീപ് സ്ഥാപിക്കുകയും അപകടങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട് ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ ; ചെറുമുക്ക് കുണ്ടുർ റോഡിൽ അമിത വേഗത റബിൾ സ്ട്രീപ് സ്ഥാപിച്ചപ്പോൾ