മൈലാഞ്ചി രാവ്,പോസ്റ്റർ പ്രകാശനം ചെയ്തു.
തിരൂരങ്ങാടി : മൂന്നിയൂർ:മാപ്പിള കലാ കൂട്ടായ്മ സംഘടിപ്പിക്കുന്ന സൈത് മാലിഖ് മൂന്നിയൂർ നയിക്കുന്ന മൈലാഞ്ചി രാവ് സീസൺ ഒണ് എന്ന പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശന കർമ്മം മൂന്നിയൂർ മാസ് ക്ലബ്ബിൽ വെച്ച് നടന്നു. മാസ് ക്ലബ്ബ് അഡ്വൈസറി ബോർഡ് ചെയർമാൻ തങ്ങൾ ബാവ പാറക്കടവും ക്ലബ്ബ് പ്രസിഡന്റ് ഡോ: ടി എം , അബൂബക്കറും ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു, മെയ് പതിനാലിന് ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് മാസ് ക്ലബ്ബ് മിനി ഹാളിൽ വെച്ചാണ് സംഗീത പ്രോഗ്രാം നടക്കുന്നത് പ്രഗൽഭരായ കലാകാരൻമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു , ചടങ്ങിൽ ഒ.പി മുനീർ , മൊയ്തീൻ മൂന്നിയൂർ, സാജിത ടീച്ചർ, പി.കെ. അസീസ് വിനീഷ് വിജയൻ ജയൻ പാറക്കടവ്, റഷീദ് തിരൂരങ്ങാടി , അൻസാർ പാറാക്കാവ്, സുരേഷ് ബാലേരി എന്നിവർ സംസാരിച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇