താനൂർ നിയോജക മണ്ഡലത്തിലെ വികസന ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി എന്റെ താനൂർ സംഘടനയുടെ നേതൃത്വത്തിൽ വികസന കൂട്ടായ്മ സംഘടിപ്പിച്ചു
താനൂർ:താനൂർ നിയോജക മണ്ഡലത്തിലെ വികസന ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി എന്റെ താനൂർ സംഘടനയുടെ നേതൃത്വത്തിൽ വികസന കൂട്ടായ്മ സംഘടിപ്പിച്ചു. താനൂർ ബിആർസി ഹാളിൽ നടന്ന പരിപാടി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഇ ജയൻ അധ്യക്ഷനായി. താനൂരിലെ കർഷകരുടെ സ്വപ്ന പദ്ധതിയായ മോര്യ കാപ്പ് പദ്ധതിക്ക് അടുത്ത വർഷം തുടക്കമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പൊന്മുണ്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് 11 കോടിയുടെ പദ്ധതിക്ക് തുടക്കമായതായും, തിരദേശപാതക്ക് 105 കോടിയുടെ പദ്ധതി, ആധുനിക രീതിയിലുള്ള ഹാർബർ നിർമ്മാണം, ഹാർബറിൽ നിന്ന് ടൂറിസം ബോട്ട് സർവീസ്, നികുതി അടക്കാതെ സർക്കാർ ഭൂമി കൈയ്യേറിയ ഭൂമി തിരിച്ച പിടിച്ച് വികസന പദ്ധതിക്ക് സ്ഥലം കണ്ടെത്തി വ്യവസായ യൂണിറ്റുകൾ നിർമ്മിക്കുക, ബ്ലോക്ക് ഓഫിസിന് പടിഞ്ഞാറ് ഭാഗത്ത് പുതിയ പാലം നിർമ്മിച്ച് ഹാർബർഭാഗത്തെക്കും തിരദേശ പാതകളിലേക്ക് ഗതാഗതം സുഖമമാക്കും, 14 ഏക്കർ ഭൂമി കിട്ടിയാൽ കിൻഫ്രാ രീതിയിൽ ഐടി പാർക്ക് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, സമദ് താനാളൂർ, ഒ സുരേഷ്ബാബു, ഒ കെ ബേബി ശങ്കർ, കെ വിവേകാനന്ദൻ, ഹംസു മേപ്പുറത്ത്, സിദ്ദീഖ്, ഉസ്മാൻ ഹാജി, ഗോപി, സലാം എന്നിവർ സംസാരിച്ചു.എന്റെ താനൂർ വികസന കൂട്ടായ്മ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
