മുട്ടിച്ചിറ ആണ്ടു നേർച്ച – കടകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചയുമായി ബന്ധപ്പെട്ട് എഫ് എച്ച്.സി മൂന്നിയൂരിലെ ആരോഗ്യ പ്രവർത്തകർ പള്ളിയിൽ സന്ദർശനം നടത്തി. തുടർന്ന് തലപ്പാറ മുട്ടിച്ചിറ എന്നിവിടങ്ങളിൽ താല്കാലിക, സ്ഥിര കടകളിൽ പരിശോധന നടത്തി. താല്ക്കാലിക കടകളിൽ ജിലേബി കച്ചവടം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ്, ജല പരിശോധന റിപ്പോർട്ട് എന്നിവ ഇല്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകി. തലപ്പാറയിലെ ചില സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് കത്തിക്കുന്നതായി കണ്ടെത്തി. തുടർ നടപടിക്കായി മൂന്നിയൂർ പഞ്ചായത്തിന് കൈമാറി. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് എഫ് .എച്ച്. സി മൂന്നിയൂർ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറയിച്ചു. എച്ച്.ഐ ഹസിലാൽ . കെ.സി , ജെ.എച്ച്.ഐ മാരായ ജോയ് .എഫ് , അശ്വതി .എം, ജൈസൽ കെ.എം, പ്രദീപ് കുമാർ .എ.വി , പ്രശാന്ത് . എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.