പറവകള്‍ക്ക്‌ ദാഹമകറ്റാന്‍ നീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ്

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്ത് പടിക്കല്‍ ടൗണ്‍ എം.എസ്.എഫ് കമ്മിറ്റി ഒരുക്കിയ പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതിയുടെ ഉദ്ഘാടനം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ പി.കെ അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ടൗണ്‍ എം.എസ്.എഫ് പ്രസിഡന്റ് സി.കെ സബീല്‍ അധ്യക്ഷനായി. ടൗണ്‍ മുസ്ലിം ലീഗ് സെക്രട്ടറി സി.കെ മുസ്തഫ, വള്ളിക്കുന്ന് എം.എസ്.എഫ് മണ്ഡലം സെക്രട്ടറി പി.പി സഫീര്‍, വാര്‍ഡ് യൂത്ത് ലീഗ് സെക്രട്ടറി ടി.അര്‍ഷദ് ആരിഫ്, ഭാരവാഹികളായ പി.മുര്‍ഷിദ് ഇല്ല്യാസ്, സി.റബീഹ്, പി.കെ സുഹൈല്‍, പി.ശമീല്‍, പി.കെ സിനാന്‍, പി.കെ ഷാദിന്‍, സി.കെ ശാമില്‍, കെ.അഫ്രീദ് എന്നിവര്‍ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇