സമ്പാദ്യക്കുടുക്കയിലെ മുഴുവന്‍ പണവും കനിവിലേക്ക് നല്‍കി മുഹമ്മദ് അമീന്‍

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന ‘സഹപാഠിക്കൊരു സഹായം’ കനിവ് പദ്ധതിയിലേക്ക് തന്റെ സമ്പാദ്യക്കുടുക്കയിലെ മുഴുവന്‍ പണവും ഏല്‍പ്പിച്ച് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് അമീന്‍ മാതൃകയായി. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സ്കൂളിലെ കുട്ടികളെ സഹായിക്കുക എന്നതാണ് കനിവ് പദ്ധതി ലക്ഷ്യമിടുന്നത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത സഹകരണം കൊണ്ട് മുന്നോട്ട് പോകുന്ന പദ്ധതിയുടെ ഭാഗമായി ഒരുപാട് കുട്ടികളെ ഇതിനോടകം സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വെളിമുക്ക് പാലക്കല്‍ പൈക്കാട്ട് വീട്ടില്‍ താമസിക്കുന്ന അസൈനാറിന്റെയും സുലൈഖയുടെയും മകനായ മുഹമ്മദ് അമീന്‍ സമ്പാദ്യക്കുടുക്കയില്‍ നിക്ഷേപമുണ്ടായിരുന്ന 500 രൂപയാണ് സഹപാഠികള്‍ക്കായുള്ള സഹകരണത്തിന് കനിവിലേക്ക് നല്‍കിയത്. 7 വയസ്സുള്ള അമീനിന്റെ ഈ പ്രവൃത്തി മറ്റുള്ളവര്‍ക്ക് മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്ന് ഹെഡ്മാസ്റ്റര്‍ കെ.പി സിറാജുല്‍ മുനീര്‍ മാസ്റ്റര്‍ പറഞ്ഞു. കനിവ് കണ്‍വീനര്‍ വി.വി.എം റഷീദ്, ക്ലാസ് അധ്യാപിക സി.സാഫിറ എന്നിവര്‍ സമ്പാദ്യക്കുടുക്കയിലെ പണം ഏറ്റുവാങ്ങി.

മികച്ച ഓൺലൈൻ കാസിനോ യഥാർത്ഥ പണ സൈറ്റുകളിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയിൽ നിന്നുള്ള കളിക്കാരെ സ്വീകരിക്കുന്ന പുതിയ ഓൺലൈൻ കാസിനോ വെബ്സൈറ്റുകൾക്കായി തിരയുകയാണോ? നിങ്ങൾ സ്വയം സുരക്ഷിതരായിരിക്കുകയും ഇന്ത്യൻ കളിക്കാർക്ക് വഞ്ചിക്കപ്പെടുമെന്ന ഭയമില്ലാതെ കളിക്കാൻ കഴിയുന്ന ഒരു വിശ്വസ്ത ഓൺലൈൻ കാസിനോ കണ്ടെത്തേണ്ടതുണ്ടോ? തുടർന്ന് ഈ പേജ് പിന്തുടരുക – https://slotogate.com/th/casinos/ കൂടാതെ കളിക്കാർ സ്വീകരിക്കപ്പെടുന്ന ഓൺലൈൻ കാസിനോകളുടെ മിനി അവലോകനങ്ങൾ ഉൾപ്പെടെ ഓൺലൈൻ കാസിനോകളെക്കുറിച്ച് അറിയേണ്ടതെല്ലാം പഠിക്കുക.

ചിത്രം : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അമീന്‍ സമ്പാദ്യക്കുടുക്കയിലെ മുഴുവന്‍ തുകയും സഹപാഠിക്കൊരു സഹായം പദ്ധതിയായ കനിവിലേക്ക് കൈമാറുന്നു.

Comments are closed.