ഡോക്ടർമാർക്കും, ആശുപത്രി ജീവനക്കാർക്കുമെതിരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

തൃശൂർ: ഡോക്ടർമാർക്കും, ആശുപത്രി ജീവനക്കാർക്കുമെതിരെയുള്ള അക്രമങ്ങൾക്കെതിരെയും, ആക്രമികൾക്കെതിരെ നടപടികൾ എടുക്കാത്തതിലും പ്രതിഷേധിച്ച് കെ ജി എം സി ടി എ, ഐ എം എ, കോളേജ് യൂണിയൻ, കെ എം പി ജി എ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചുകൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ് ഡോക്ടർ അശോകനെതിരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തുനിന്ന് ആരംഭിച്ച റാലി അത്യാഹിത വിഭാഗത്തിന് മുൻപിൽ സമാപിച്ചു. ആശുപത്രി അക്രമങ്ങൾ അവസാനിപ്പിക്കുക, ആതുരാലയങ്ങൾ സുരക്ഷിത മേഖലകളാക്കുക, ആക്രമികൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ച് സംഘടിപ്പിച്ച റാലിയിൽ, കെ ജി എം സി ടി എ, ഐ എം എ, കോളേജ് യൂണിയൻ, കെ എം പി ജി എ തുടങ്ങിയ സംഘടനാ ഭാരവാഹികൾ സംസാരിച്ചു. മാർച്ച് 17ന് സൂചന സമരം നടത്തുമെന്നും, അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർന്നും ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മാർച്ച്‌ 17ന് അത്യാഹിത വിഭാഗത്തിലും, അടിയന്തിര ശാസ്ത്രക്രിയകളും ഒഴികെയുള്ള ഡോക്ടർമാരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.

Comments are closed.