കെ എസ് ടി യു സംസ്ഥാന സമ്മേളനം : പതാക പ്രയാണ ജാഥ തിരൂരിൽ സമാപിച്ചു

.തിരൂർ: വികല പരിഷ്കാരങ്ങൾ തകരുന്ന പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ തിരൂരിൽ ഫെബ്രുവരി 5 ന് ഞായർ ആരംഭിക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക പ്രയാണം ജാഥ തിരുരിൽ സമാപിച്ചു. സമ്മേളന നഗരിയിൽ ഉയർത്തേണ്ട കെ .എസ് .ടി യു വിൻ്റെ നീല പതാക കൊടിയത്തൂരിൽസി പി ചെറിയ മുഹമ്മദ് സംസ്ഥാന പ്രസിഡൻറ് കരീം പടുകുണ്ടിലിനും ജനറൽ സെക്രട്ടറി എം അഹമ്മദിനും കൈമാറി. എടവണ്ണപ്പാറ, കൊണ്ടോട്ടി , മലപ്പുറം, തിരൂരങ്ങാടി എന്നിടങ്ങളിലെ സ്വീകരണത്തിൽ മുൻ പ്രസിഡന്റുമാരായ അബ്ദുള്ള വാവൂർ, കെ.ടി.അബ്ദുറഹിമാൻ, എ.കെ. സൈനുദ്ധീൻ , അരിമ്പ്ര മുഹമ്മദ് മാസ്റ്റർ എന്നിവർ പതാക കൈമാറി. തിരുരിലെ സമാപന പതാക പ്രയാണ ജാഥയിൽ തിരൂർ നഗരസഭ അധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ്‌, അസോസിയേറ്റ് സെക്രട്ടറി കെ.എം. അബ്ദുള്ള,ഭാരവാഹികളായ പി.കെ.എം ഷഹീദ്, കല്ലൂർ മുഹമ്മദലി, വി.എ. ഗഫൂർ, സി.എം. അലി, പി.വി. ഹുസൈൻ, റഹീം കുണ്ടൂർ,തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ, ജില്ലാ ഭാരവാഹികളായ മജീദ് കാടേങ്ങൽ, എൻ.പി. മുഹമ്മദ് അലി, ബീരാൻ കുട്ടി കോട്ട, സഫ്ദറലി വാളൻ, ഇ.പി. എ. ലത്തീഫ്, ജലീൽ വൈരങ്കോട്, ബഷീർ തൊട്ടിയൻ, സി. ടി. ജമാലുദ്ധീൻ, ടി.സി. സുബൈർ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ പി.പി. മുഹമ്മദ് സുധീർ, ടി.പി. സുബൈർ,പി. റഫീഖ്, എം. വാരിസ് എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക പ്രയാണ ജാഥയുടെ സമാപനത്തിൽ നീല പതാക തിരൂരിൽ സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ ഉയർത്തുന്നു .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇