ഉന്നത വിജയികൾക്ക് അനുമോദനം നല്കി കേരള മുസ്ലിം ജമാഅത്ത്

കരുളായി. ഇക്കഴിഞ്ഞ മദ്രസ,എസ് എസ് എൽ സി , സിബിഎസ് ഇ, പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി. വിജയികളുടെ വീടുകളിലെത്തിയാണ് കേരള മുസ്ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. അനുമോദനഭാഗമായി പഠനോപകരണങ്ങളും മധുരവിതരണവും നടത്തിയാണ് യൂണിറ്റ് പരിധിയിലെ മിടുക്കരായ കുട്ടികളെ സന്തോഷിപ്പിച്ചത്. കരുളായി എം.ഡി.ഐ ഇംഗ്ലീഷ് സ്കൂൾ , കെ.എം എച്ച് എസ് എസ് എന്നീ സ്ഥാപനങ്ങളിലെ കുട്ടികളായ ടി.പി. ഹന്ന ബത്തൂൽ, കെ.പി. അമൽ മുഹമ്മദ്, പി.സഫ്ന, അലോന റെജി എന്നിവരെയാണ് അനുമോദിച്ചത്. കെ.പി. ജമാൽ കരുളായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി. അഹമ്മദ് കുട്ടി ഹാജി, ഷൗക്കത്ത് കോക്കാടൻ, എം.പി. നസീർ അഹ്സനി , ടി.പി. സുലൈമാൻ , കോഴിശ്ശീരി ഷൗക്കത്ത് , ടി.പി. ജമാലുദ്ധീൻ . എം.പി.ശിബ് ലു റഹ്മാൻ . കെ.പി. അഹമ്മദ് ദീനാർ, പി.മുഹമ്മദ് .സി. അബൂബക്കർ ,ടി.അബ്ദുൽ അസീസ്, എന്നിവർ സംബന്ധിച്ചു.

Comments are closed.