കരിപ്പൂർ വിമാനത്താവളംആശങ്ക പരിഹരിച്ച് സർക്കാർ ഭൂമി നൽകണം:എം.ഡി.എഫ്
കോഴിക്കോട്:കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ആവശ്യമായ പതിനാല് ഏക്കർ ഭൂമി തദ്ദേശവാസികളുടെയും ഭൂ ഉടമകളുടെയും ആശങ്ക പരിഹരിച്ച് ഏറ്റെടുത്ത് നൽകാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം(എം.ഡി.എഫ്)സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തപ്പോഴും നാഷണൽ ഹൈവെക്ക് ഭൂമി ഏറ്റെടുത്തപ്പോഴും നൽകിയപോലെ ഭൂമി വിട്ട് തരുന്ന ഭൂ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി അവർക്ക് ആശ്വാസം നൽകണമെന്നും തുച്ചമായ ഭൂമിയും പുരയിടവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രവാസി പെൻഷൻ ലാഭിക്കുന്നതിലുള്ള അനിശ്ചിതത്വം ഒഴിവാക്കി പ്രവാസികളുടെ ആശങ്കയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് എസ്.എ.അബൂബക്കർ അദ്ധ്യക്ഷ്യം വഹിച്ചു.എം.ഡി.എഫ്.ചെയർമാൻ യു.എ.നസീർ ഉൽഘാടനം ചെയ്തു.രക്ഷാധികാരികളായ ഗുലാം ഹുസൈൻ കൊളക്കാടൻ,സഹദ് പുറക്കാട്, ഭാരവാഹികളായ നിസ്താർ ചെറുവണ്ണൂർ,,അഷ്റഫ് കളത്തിങ്ങൽ പാറ,കരീം വളാഞ്ചേരി പ്രസംഗിച്ചു.ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എ.ആസാദ് സ്വാഗതവും കബീർ സലാല നന്ദിയും പറഞ്ഞു.
അഷ്റഫ് കളത്തിങ്ങൽ പാറവൈസ് പ്രസിഡണ്ട്എം.ഡി.എഫ് സെൻട്രൽ കമ്മറ്റി9744663366